Wednesday, 25 September 2013

Computer at cheapest cost.











We are doing Computer sales and service.We also do Thinclient networking.Feel free to contact us for more information;
mobile: 
           08891971275 
           07736523992 
email:  esatechnetwork@gmail.com
                                                                 www.esatechnetwork.in

Tuesday, 24 September 2013

നോട്ട് പാഡ് ഉപയോഗിച്ച് വൈറസ്‌ നിര്‍മിക്കാം.

നോട്ട് പാഡ് ഉപയോഗിച്ച് നമുക്ക് കമ്പ്യൂട്ടര്‍ നിര്‍ത്താന്‍ ഉള്ള ഒരു വൈറസ്‌ നിര്‍മിക്കാം. അതിനായി താഴെ പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കു.
                                                   

1.നോട്ട് പാഡ് ഓപ്പണ്‍ ചെയ്യുക.

2.താഴെ കൊടുത്തിരിക്കുന്ന കോഡ് അതിലേക്ക് പേസ്റ്റ് ചെയ്യുക.

@echo off
shutdown -c "I am going Sleep....!!" -s -t 15


3. ഇനി താഴെ കാണും പോലെ Save As കൊടുക്കുക.

New Computer for just 11000/- with LED monitor

Electronics & Technology, Computers - Laptops - Accessories in India, Kerala, Kochi. Date September 2

Computers - Laptops - Accessories

4. ഇനി ഈ ഫയലിന് എന്തു പേര് വേണമെങ്കിലും കൊടുക്കാം പക്ഷെ പേരിനു ശേഷം ഒരു കുത്തിട്ട് (ഡോട്ട്) bat എന്ന് ചേര്‍ക്കണം .ഉദാഹരണത്തിന് esatech.bat 
5. ഇനി നിങ്ങള്‍ ചെയ്ത ആ ഫയല്‍ ഒന്ന് ക്ലിക്ക് ചെയ്ത് നോക്കു..................



We are doing Computer sales and service.We also do Thinclient networking.Feel free to contact us for more information;
mobile: 
           08891971275 
           07736523992 
email:  esatechnetwork@gmail.com
                                                                 www.esatechnetwork.in



Saturday, 21 September 2013

ഇന്‍റെല്‍ ഡെസ്ക്ടോപ്പ് മദര്‍ ബോര്‍ഡ്‌ നിര്‍ത്തുന്നു .



ഡെസ്ക്ടോപ്പ് മദര്‍ ബോര്‍ഡ്‌ ഇന്‍റെല്‍ നിര്‍ത്തുവാന്‍ തീരുമാനിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്‍റെല്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ ഡെസ്ക്ടോപ്പ് മദര്‍ ബോര്‍ഡ്‌ നിര്‍ത്തും. ഈ വാര്‍ത്ത കമ്പ്യൂട്ടര്‍ ലോകത്തെ ശരിക്കും ഞെട്ടിച്ചു. haswell എന്ന കോഡ് പേരുള്ള പ്രോസ്സസര്‍ ആവും ഇന്‍റെല്‍ അവസാനമായി തന്‍റെ ഒറിജിനല്‍ ബോര്‍ഡില്‍ ഇറക്കുന്നത്‌. പക്ഷെ ഇന്‍റെല്‍ സെര്‍വര്‍ , വര്‍ക്ക്‌ സ്റ്റേഷന്‍ എന്നിവക്ക് മദര്‍ ബോര്‍ഡ് നിര്‍മിക്കും എന്ന് അറിയിച്ചു.



We are doing Computer sales and service.We also do Thinclient networking.Feel free to contact us for more information;
mobile: 
           08891971275 ( Shinu Sebastian, Managing Partner)
           07736523992 ( Anoop K.B, Managing Partner)
email:  esatechnetwork@gmail.com
                                                        www.esatechnetwork.in

Thursday, 19 September 2013

കമ്പ്യൂട്ടര്‍ വൈറസ്‌..

കമ്പ്യൂട്ടര്‍ വൈറസ്‌ എന്നത് ഒരു ചെറിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണ്. ഒരു ബുദ്ധിമാനായ പ്രോഗ്രാമ്മര്‍ വളരെ ശ്രദ്ധയോടെ നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ കോഡ്.അവയില്‍ ചിലത് നമുക്ക് ഒന്ന് പരിചയപ്പെടാം.എന്താ?

1. Boot Sector Virus.
 ഈ വൈറസ്‌ കമ്പ്യൂട്ടറിന്റെ ബൂട്ട് ചെയ്യുന്ന ഭാഗത്തെ ആണ് ബാധിക്കുന്നത്. ഇതു ഫ്ലോപ്പി ഡിസ്ക് ഉണ്ടായിരുന്ന കാലത്ത് വളരെ സജീവമായിരുന്നു. എന്നുവച്ചാല്‍ ഇപ്പോള്‍ ഇല്ല എന്നല്ല . വളരെ അപകട സോഭാവം പുലര്‍ത്തുന്ന ഇവയെ സാധാരണ ആന്റി വൈറസിന് പിടിക്കാന്‍ പാടാണ്. കാരണം സാധാരണ ഫ്രീ ആയി നമുക്ക് കിട്ടുന്ന ആന്റി വൈറസ്‌ മിക്കതും ബൂട്ട് ഭാഗം നോക്കാറില്ല. ബൂട്ട് ഭാഗം എന്ന് ഞാന്‍ പറയുന്നത് കമ്പ്യൂട്ടറിലെ എം.ബി.ആര്‍ ആണ്. ഇവിടെ നിന്നാണ് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ തുടങ്ങുന്നത്.




2.Browser Hijacker.
നിങ്ങള്‍ ഒരു വെബ്സൈറ്റ് എടുക്കുമ്പോള്‍ തനിയെ എപ്പോഴെങ്ങിലും അത് മറ്റൊരു സൈറ്റിലേക് പോയിട്ടുണ്ടോ ? എങ്കില്‍ നിങ്ങള്‍ ഈ വൈറസിനെ പരിചയപ്പെട്ടുകഴിഞ്ഞു.അതെ ഇവയെ നിര്‍മിച്ചവരുടെ ഉദ്ദേശം അതാണ്.



3. Direct Action Virus.
ഒരു പൂച്ചയുടെ വാലില്‍ നിങ്ങള്‍ ചവിട്ടിയാല്‍ എന്തു സംഭവിക്കും? അത് നിങ്ങളെ കടിക്കും. അല്ലെ? ഇതുപോലെ ഈ വൈറസ്‌ ഒരു ഫയലില്‍ കയറി ഇരിക്കുകയാവും നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ അത് ആക്റ്റീവ് ആവുകയും ചിലപ്പോള്‍ കമ്പ്യൂട്ടര്‍ മുഴുവന്‍ നശിപ്പിക്കാനും സാദ്യതയുണ്ട്.പൊതുവേ ഒരു വൈറസിന്റെ സൊഭാവം ഇതാണ്.

4. Polymorphic Virus.
ചില സിനിമകളില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും വില്ലന്‍ മുഖം മൂടി ധരിച് പോകുന്നത്. എന്തിനാ? എളുപ്പം പിടിക്കപ്പെടാതിരിക്കാന്‍. അല്ലെ? ഇതുപോലെ ഈ വൈറസ്‌ ഓരോ ഉപദ്രവം ചെയ്തു കഴിയുമ്പോഴും അതിന്റെ വൈറസ്‌ കോഡ് മാറ്റം വരുത്തും. ഇതു അതിനെ ആന്റി വൈറസില്‍ നിന്നും ഒളിച്ചു കഴിയാന്‍ അനുവദിക്കുന്നു.



We are doing Computer sales and service.We also do Thinclient networking.Feel free to contact us for more information;

mobile: 
           08891971275 ( Shinu Sebastian, Managing Partner)
           07736523992 ( Anoop K.B, Managing Partner)
email:  esatechnetwork@gmail.com
                                                            www.esatechnetwork.in







Thursday, 12 September 2013

വിന്‍ഡോസ്‌ 7 കമ്പ്യൂട്ടര്‍ പാസ്സ്‌വേര്‍ഡ്‌ എളുപ്പത്തില്‍ ഹാക്ക് ചെയ്യാം.

ഞാന്‍ ഈ പറയുന്ന കാര്യം നിങ്ങള്‍ പഠനത്തിനു മാത്രമേ ഉപയോഗിക്കാവൂ. ഒരാളുടെ കമ്പ്യൂട്ടര്‍ അയാള്‍ അറിയാതെ ഉപയോഗിക്കുന്നത് തികച്ചും കുറ്റകരമാണ്. 

ഇന്ന് നാം കാണാന്‍ പോകുന്നത് ഒരു വിന്‍ഡോസ്‌ ഡിസ്ക് ഉപയോഗിച്ച് എങ്ങനെ പാസ്സ്‌വേര്‍ഡ്‌ ഹാക്ക് ചെയ്യാം എന്നാണ്.

വേണ്ട വസ്തുക്കള്‍ 
1. ഒരു വിന്‍ഡോസ്‌ 7 ഡി.വി.ഡി മാത്രം.

നിങ്ങള്‍ വിന്‍ഡോസ്‌ 7 ഡി.വി.ഡി കമ്പ്യൂട്ടറില്‍ ഇടുക. കമ്പ്യൂട്ടര്‍ ഡി.വി.ഡി ഉപയോഗിച്ച് സ്റ്റാര്‍ട്ട്‌ ചെയ്യുക

ഇപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ ഡി.വി.ഡി ഫയല്‍ എല്ലാം തന്നെ കോപ്പി ചെയ്യുകയാവും. 
     

കഴിയുമ്പോള്‍ താഴെ കാണും പോലെ ഒരു വിന്‍ഡോ തെളിഞ്ഞു വരും.

അതില്‍ "repair your computer" എന്നതു തിരഞ്ഞെടുക്കുക. ഇനി നെക്സ്റ്റ് കൊടുക്കുക. അടുത്ത വിന്‍ഡോ വരുമ്പോള്‍ അവിടെ വച്ച് Shift + F10 പ്രെസ്സ് ചെയ്യുക. ഇപ്പോള്‍ താഴെ കാണും പോലെ ഒരു കറുത്ത വിന്‍ഡോ തെളിഞ്ഞു വന്നില്ലേ ? അതിനെ command prompt എന്നാണ് വിളിക്കുന്നത്‌.

                                                                                   
                                                       


ഇവിടെ നിങ്ങള്‍ക്ക് കമാന്‍ഡ് വഴി നിങ്ങളുടെ കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം.  ശരി. ഇനി ഞാന്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണം  

ഈ താഴെ കാണുന്ന command നിങ്ങള്‍ അവിടെ തെറ്റാതെ ടൈപ്പ് ചെയ്യുക .

c:\Windows\System32\cmd.exe c:\Windows\System32\sethhc.exe

 ഇപ്പോള്‍ താഴെ കാണുന്ന ചോദ്യം നിങ്ങളോട്  ചോതിച്ചില്ലേ?


 yes എന്ന് ടൈപ്പ് ചെയ്യുക. Enter Key അമര്‍ത്തുക.

ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യുക.
ഇനി പാസ്സ്‌വേര്‍ഡ്‌ ചോതിക്കുന്ന ലോഗിന്‍ പേജില്‍ നിന്നുകൊണ്ട് നിങ്ങള്‍ അഞ്ചു പ്രാവിശ്യം ഷിഫ്റ്റ്‌ കീ പ്രെസ്സ് ചെയ്യുക ഇപ്പോള്‍ നിങ്ങളുടെ മുന്‍പില്‍ ഒരു command prompt തെളിഞ്ഞു വരും. അവിടെ താഴെ പറയുന്ന command ടൈപ്പ് ചെയ്യുക.

                                              net user administrator esa@123


ഇപ്പോള്‍ നിങ്ങളുടെ administrator പാസ്സ്‌വേര്‍ഡ്‌ esa@123
 എന്നായിട്ടുണ്ടാവും .

എങ്ങനെ ഉണ്ട്? എളുപ്പമല്ലേ ?
 പക്ഷെ ഇതു പഠനത്തിനു മാത്രമേ ഉപയോഗിക്കാവൂ



We are doing Computer sales and service.We also do Thinclient networking.Feel free to contact us for more information;

mobile: 
           08891971275 ( Shinu Sebastian, Managing Partner)
           07736523992 ( Anoop K.B, Managing Partner)
email:  esatechnetwork@gmail.com
                                                       www.esatechnetwork.in

Tuesday, 3 September 2013

സ്ക്രീന്‍ സേവര്‍ ഒരു കമ്പ്യൂട്ടറില്‍ ആവശ്യമാണോ?

                    


പഴയകാല കമ്പ്യൂട്ടറില്‍ ഒരു ചിത്രം വളരെ കൂടുതല്‍ സമയം കിടന്നാല്‍ ആ ചിത്രം ആ മോണിറ്റര്‍ നശിപ്പിക്കുമായിരുന്നു . ആ ചിത്രം ആ മോണിട്ടറില്‍ പതിയുക സ്വാഭാവികമായിരുന്നു .ഇതിനെ "screen burn" എന്ന് വിളിക്കും.പക്ഷെ  നാം ഇന്ന് ഉപയോഗിക്കുന്ന മോണിട്ടര്‍ അങ്ങനെ അല്ല . അത് ഏറ്റവും പുതിയ ടെക്നോളജി ആണ് ഉപയോഗികുന്നത്.അതുകൊണ്ട് ഇന്ന് അത് ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു അര്‍ത്ഥവും ഇല്ല.മാത്രമല്ല ഇന്ന് നാം ഉപയോഗിക്കുന്ന സ്ക്രീന്‍ സെവേര്‍ എല്ലാം തന്നെ വളരെ ഗ്രാഫിക്സ് കൂടിയതാണ് ഇതു യാതൊരു പവര്‍ സേവിംഗ് ഫീച്ചറും നല്‍കുന്നില്ല . അതുകൊണ്ട് പവര്‍ സേവിങ്ങിനാണ് നിങ്ങള്‍ സ്ക്രീന്‍ സെവേര്‍ ഉപയോഗിച്ചത് എങ്കില്‍ ഇനി ഉപയോഗിക്കണ്ട.പക്ഷെ സ്ക്രീന്‍ സെവേര്‍ ഒരു വിനോദത്തിനു എന്ന് കാണുന്നവര്‍ ഉണ്ട്. അങ്ങനെ ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ പവര്‍ സേവിംഗ് ഫീച്ചര്‍ ഓണ്‍ ആക്കി ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും.

നിങ്ങളുടെ കമ്പ്യൂട്ടര്‍ വര്‍ക്ക്‌ ചെയ്യുന്നില്ലെങ്ങിലും പുതിയത് വളരെ കുറഞ്ഞ ചെലവില്‍ വാങ്ങാനും ഞങ്ങളെ വിളിക്കു. പുതിയ കമ്പ്യൂട്ടര്‍ 11000/- മുതല്‍ ...........

We are doing Computer sales and service.We also do Thinclient networking.Feel free to contact us for more information;

mobile: 
           08891971275 ( Shinu Sebastian, Managing Partner)
           07736523992 ( Anoop K.B, Managing Partner)
email:  esatechnetwork@gmail.com
                                                       www.esatechnetwork.in

Monday, 2 September 2013

വിന്‍ഡോസ്‌ 8-ഉം വിന്‍ഡോസ്‌ 7-ഉം തമ്മില്‍ എന്താണ് വെത്യാസം?

                             

വിന്‍ഡോസ്‌ 8 എന്നത് മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ Operating System ആണ്.ഇതു വിന്‍ഡോസ്‌ 7 കഴിഞ്ഞാണ് വന്നത്. വിന്‍ഡോസ്‌ 7 നെ അപേക്ഷിച്ച് വിന്‍ഡോസ്‌ 8 നു താഴെ കൊടുത്തിരിക്കുന്ന പ്രത്യേകതകള്‍ ഉണ്ട്.

1 വിന്‍ഡോസ്‌ 8 നിങ്ങള്‍ നോക്കുമ്പോള്‍ ആദ്യം കാണുന്ന എടുത്തു പറയത്തക്ക വെത്യാസം അതിന്റെ ടയില്‍  വ്യൂ ആണ്.ഇതിനെ മെട്രോ വ്യൂ എന്നും വിളിക്കുന്നു .നമ്മള്‍ വിന്‍ഡോസ്‌ 7 ഉം അതിനു മുന്‍പും കണ്ട ആ സ്റ്റാര്‍ട്ട്‌ ബട്ടണ്‍ വിന്‍ഡോസ്‌ 8 ല്‍ ഉണ്ടാവില്ല. ( പക്ഷെ വിന്‍ഡോസ്‌ 8.1 ല്‍ മൈക്രോസോഫ്റ്റ് ഈ ഫീച്ചര്‍ ഉള്‍പെടുത്തി.)
                        

2 പ്രോഗ്രാംസ് ഓപ്പണ്‍ ചെയ്യാന്‍ ഇനി മുതല്‍ മെട്രോ വ്യൂ എടുക്കുക.
                       

3 അതുപോലെ നിങ്ങള്‍ക്ക് കൂടുതലായി എന്തെങ്കിലും അപ്ലിക്കേഷന്‍ വെണമെങ്കില്‍ മൈക്രോസോഫ്റ്റ് ആപ്പ് സ്റ്റോര്‍ ഉപകാരപ്പെടും.
                       

4 നമ്മള്‍ ഒരുതവണ ഉപയോഗിച്ച പ്രോഗ്രാം  ക്ലോസ് ചെയ്യനതിനു പകരം കിബോര്‍ഡില്‍ ഉള്ള വിന്‍ഡോസ്‌ ബട്ടണ്‍ പ്രസ്‌ ചെയ്താല്‍ മതി.
                       
5 ഇനി നിങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ ഓഫ്‌ ചെയ്യനമെങ്ങില്‍ ? വിഷമികേണ്ട മൗസ്  നേരെ വലതുവശതോ ഇടത് വശത്തോ ഉള്ള മൂലക്ക് കൊണ്ടുപോകൂ.ഒരു ഗീര്‍ ഐക്കണ്‍ വരുന്നില്ലേ ക്ലിക്ക് ചെയ്യു.അത്രമാത്രം.

                     

നിങ്ങളുടെ കമ്പ്യൂട്ടര്‍ വര്‍ക്ക്‌ ചെയ്യുന്നില്ലെങ്ങിലും പുതിയത് വളരെ കുറഞ്ഞ ചെലവില്‍ വാങ്ങാനും ഞങ്ങളെ വിളിക്കു. പുതിയ കമ്പ്യൂട്ടര്‍ 11000/- മുതല്‍ ...........

We are doing Computer sales and service.We also do Thinclient networking.Feel free to contact us for more information;

mobile: 
           08891971275 ( Shinu Sebastian, Managing Partner)
           07736523992 ( Anoop K.B, Managing Partner)
email:  esatechnetwork@gmail.com


Sunday, 1 September 2013

എങ്ങനെ മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാം ?

                                

     മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാം.

1. ഈ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് ഫോണ്ട് ഡൌണ്‍ലോഡ് ചെയ്യാം. അതിനു ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

                       http://www.e-harikumar.com/download_malayalam_fonts.htm

ഉദാഹരണത്തിന് നിങ്ങള്‍ ഇപ്പോള്‍  കാര്‍ത്തിക, രേവതി എന്നീ ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്തു എന്ന് കരുതുക.

ഇനി അവ എങ്ങനെ ഇന്‍സ്റ്റോള്‍ എയ്യുന്നു എന്ന് നോക്കാം. അതിനായി നിങ്ങള്‍ കമ്പ്യൂട്ടര്‍ ഓപ്പണ്‍ ചെയ്തുകൊണ്ട് താഴെ കൊടുത്തിരിക്കുന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക.

C:\Windows\Fonts

ഇവിടെ നിങ്ങള്‍ കുറച്ചുമുന്‍പ്‌ ഡൌണ്‍ലോഡ് ചെയ്ത ഫോണ്ട് വെറുതെ പേസ്റ്റ് ചെയ്യുക. കഴിഞ്ഞു. ഇനി നിങ്ങള്‍ക്ക് മലയാളം വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാം. ഫോണ്ട് മാറ്റുന്ന വിന്‍ഡോയില്‍ നമ്മള്‍ ഇപ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്ത ഫോണ്ട് കാണാന്‍ കഴിയുന്നില്ലേ ?



നിങ്ങളുടെ കമ്പ്യൂട്ടര്‍ വര്‍ക്ക്‌ ചെയ്യുന്നില്ലെങ്ങിലും പുതിയത് വളരെ കുറഞ്ഞ ചെലവില്‍ വാങ്ങാനും ഞങ്ങളെ വിളിക്കു. പുതിയ കമ്പ്യൂട്ടര്‍ 11000/- മുതല്‍ ...........

           08891971275 ( Shinu Sebastian, Managing Partner)mobile: 
           07736523992 ( Anoop K.B, Managing Partner)
email:  esatechnetwork@gmail.com
                                                           www.esatechnetwork.in