Thursday, 19 September 2013

കമ്പ്യൂട്ടര്‍ വൈറസ്‌..

കമ്പ്യൂട്ടര്‍ വൈറസ്‌ എന്നത് ഒരു ചെറിയ കമ്പ്യൂട്ടര്‍ പ്രോഗ്രാം ആണ്. ഒരു ബുദ്ധിമാനായ പ്രോഗ്രാമ്മര്‍ വളരെ ശ്രദ്ധയോടെ നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ കോഡ്.അവയില്‍ ചിലത് നമുക്ക് ഒന്ന് പരിചയപ്പെടാം.എന്താ?

1. Boot Sector Virus.
 ഈ വൈറസ്‌ കമ്പ്യൂട്ടറിന്റെ ബൂട്ട് ചെയ്യുന്ന ഭാഗത്തെ ആണ് ബാധിക്കുന്നത്. ഇതു ഫ്ലോപ്പി ഡിസ്ക് ഉണ്ടായിരുന്ന കാലത്ത് വളരെ സജീവമായിരുന്നു. എന്നുവച്ചാല്‍ ഇപ്പോള്‍ ഇല്ല എന്നല്ല . വളരെ അപകട സോഭാവം പുലര്‍ത്തുന്ന ഇവയെ സാധാരണ ആന്റി വൈറസിന് പിടിക്കാന്‍ പാടാണ്. കാരണം സാധാരണ ഫ്രീ ആയി നമുക്ക് കിട്ടുന്ന ആന്റി വൈറസ്‌ മിക്കതും ബൂട്ട് ഭാഗം നോക്കാറില്ല. ബൂട്ട് ഭാഗം എന്ന് ഞാന്‍ പറയുന്നത് കമ്പ്യൂട്ടറിലെ എം.ബി.ആര്‍ ആണ്. ഇവിടെ നിന്നാണ് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യാന്‍ തുടങ്ങുന്നത്.




2.Browser Hijacker.
നിങ്ങള്‍ ഒരു വെബ്സൈറ്റ് എടുക്കുമ്പോള്‍ തനിയെ എപ്പോഴെങ്ങിലും അത് മറ്റൊരു സൈറ്റിലേക് പോയിട്ടുണ്ടോ ? എങ്കില്‍ നിങ്ങള്‍ ഈ വൈറസിനെ പരിചയപ്പെട്ടുകഴിഞ്ഞു.അതെ ഇവയെ നിര്‍മിച്ചവരുടെ ഉദ്ദേശം അതാണ്.



3. Direct Action Virus.
ഒരു പൂച്ചയുടെ വാലില്‍ നിങ്ങള്‍ ചവിട്ടിയാല്‍ എന്തു സംഭവിക്കും? അത് നിങ്ങളെ കടിക്കും. അല്ലെ? ഇതുപോലെ ഈ വൈറസ്‌ ഒരു ഫയലില്‍ കയറി ഇരിക്കുകയാവും നിങ്ങള്‍ ആ ഫയല്‍ ഓപ്പണ്‍ ചെയ്താല്‍ അത് ആക്റ്റീവ് ആവുകയും ചിലപ്പോള്‍ കമ്പ്യൂട്ടര്‍ മുഴുവന്‍ നശിപ്പിക്കാനും സാദ്യതയുണ്ട്.പൊതുവേ ഒരു വൈറസിന്റെ സൊഭാവം ഇതാണ്.

4. Polymorphic Virus.
ചില സിനിമകളില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും വില്ലന്‍ മുഖം മൂടി ധരിച് പോകുന്നത്. എന്തിനാ? എളുപ്പം പിടിക്കപ്പെടാതിരിക്കാന്‍. അല്ലെ? ഇതുപോലെ ഈ വൈറസ്‌ ഓരോ ഉപദ്രവം ചെയ്തു കഴിയുമ്പോഴും അതിന്റെ വൈറസ്‌ കോഡ് മാറ്റം വരുത്തും. ഇതു അതിനെ ആന്റി വൈറസില്‍ നിന്നും ഒളിച്ചു കഴിയാന്‍ അനുവദിക്കുന്നു.



We are doing Computer sales and service.We also do Thinclient networking.Feel free to contact us for more information;

mobile: 
           08891971275 ( Shinu Sebastian, Managing Partner)
           07736523992 ( Anoop K.B, Managing Partner)
email:  esatechnetwork@gmail.com
                                                            www.esatechnetwork.in







No comments:

Post a Comment